Sports
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് 2026ന്റെപ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരം ഫോളറിന് ബലോഗന്റെ സസ്പെന്ഷന് ഫിഫ നീക്കിയത് വിവാദത്തിലേയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനിരിക്കെയാണ് താരത്തിന്റെ സസ്പെന്ഷന് നീക്കിയത്.
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സസ്പെന്ഷന് പിന്‍വലിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയ്ക്കെതിരായ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബലോഗന് ലഭിക്കേണ്ടിയിരുന്ന ഒരു മത്സരത്തിലെ വിലക്കാണ് ഫിഫ അപ്രതീക്ഷിതമായി നീക്കിയത്.
ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്പെന്ഷന് പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചു. ഇതോടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കളിക്കാന്‍ താരം യോഗ്യനായി.
ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ അസോസിയേഷന്, നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്പെന്ഷന് ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു.
ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള് ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന് വ്യക്തമാക്കുന്നു.
അമേരിക്കന്‍ മുന്നേറ്റനിരയിലെ പ്രധാന താരമായ ബലോഗന് ഈ ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.
ബലോഗന്റെ സാന്നിധ്യം അമേരിക്കന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെങ്കിലും, ഫിഫയുടെ ഈ തീരുമാനം കളത്തിന് പുറത്ത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഘാനയ്ക്കെതിരെ കൊളംബിയ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ മുന്നിലുള്ളത്.
ജോൺ അരിയാസ് ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് അരിയാസ് ഗോൾ നേടിയത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ൽ പ്രീക്വാർട്ടറിൽ കടന്ന് അർജന്റീന. മിയാമിയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയെ തോൽപ്പിച്ചാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.
ലോകചാമ്പ്യൻമാരെ വിറപ്പിച്ചാണ് കേപ് വെർദെ കീഴടങ്ങിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെയെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13-ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു. എന്നാൽ 111-ാം മിനിറ്റിൽ കേപ് വെർദെ താരം ഡൈനിയുടെ ഓൺ ഗോളിൽ അർജന്റീന മത്സരം സ്വന്തമാക്കുകയിരുന്നു. പ്രീക്വാർട്ടറിൽ ഈജിപ്ത് ആണ് അർജന്റീനയുടെ എതിരാളികൾ.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ എക്സ്ട്രാ ടൈം പുരോഗമിക്കുന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതി അവസാനിക്കുന്പോൾ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടിയിട്ടുണ്ട്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
എക്സ്ട്രാ ടൈമിലെ രണ്ടാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 13 മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കേപ് വെർദെയെ സുന്ദരമായ ഗോളിലൂടെ ഒപ്പമെത്തിച്ചു.രണ്ടാം പകുതിയിൽ ആർക്കും ഗോൾ നേടാനായില്ലെങ്കിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേയ്ക്ക് നീളും.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടിരിക്കുന്നത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
എന്നാൽ 59-ാം മിനിറ്റിൽ ഡിറോയ് ഡുവാർട്ടെ കേപ് വെർദെ ഒപ്പമെത്തിച്ചു. പിന്നീട് ഗോൾ നേടാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്.
Sports
മിയാമി: ഫിഫ ലോകകപ്പ് 2026ലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർദെയ്ക്കെതിരെ അർജന്റീന മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് ലോകചാമ്പ്യൻമാർ മുന്നിലുള്ളത്.
സൂപ്പർ താരം ലയണൽ മെസിയാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 29-ാം മിനിറ്റിലാണ് മെസി ഗോൾ സ്കോർ ചെയ്തത്.
ഈ ലോകകപ്പിലെ മെസിയുടെ ഏഴാം ഗോളാണിത്. ഫിഫ ലോകകപ്പുകളിലെ മെസിയുടെ ആകെ ഗോൾനേട്ടം 20 ആയി.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഈജിപ്ത്. വെള്ളിയാഴ്ച നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ കടന്നത്.
നിശ്ചിത സമയത്തും അധികസമയത്തും ഇടു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്ല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ഇമാം അഷൗറിന്റെ ഗോളിലൂടെ ഈജിപ്ത് ആണ് മുന്നിലെത്തിയത്. പിന്നീട് ഗോൾ മടക്കാൻ ഓസ്ട്രേലിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. ഗോൾ മടക്കാൻ ഓസീസും ലീഡ് ഉയർത്താൻ ഈജീപ്തും ശ്രമം തുടർന്നു. ഒടുവിൽ 55-ാം മിനിറ്റിൽ ഈജിപ്ത് താരം മുഹമദ് ഹാനിയുടെ ഓൺഗോളിലൂടെ ഓസ്ട്രേലിയ ഒപ്പമെത്തി.
പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും നിശ്ചിത സമയത്തും അധികസമയത്തും ഗോൾ വന്നില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ഈജിപ്ത് നാല് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ഓസീസിന്റെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം തെറ്റി. ഇതോടെ ഷൂട്ടൗട്ട് 4-2 ന് സ്വന്തമാക്കി ഈജിപ്ത് പ്രീക്വാർട്ടറിലേയ്ക്ക് മുന്നേറി. ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലെത്തുന്നത്.
അർജന്റീന-കേപ് വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിലെ വിജയിയെ ആയിരിക്കും പ്രീക്വാർട്ടറിൽ ഈജിപ്ത് നേരിടുക.
International
ലിസ്ബൺ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി താരത്തിന്റെ സഹോദരി. 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നാണ് സഹോദരി കാറ്റിയ അവെയ്റോ സ്പോർട്ട് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപാണ് കാറ്റിയയയുടെ പ്രതികരണം. അന്താരാഷ്ട്ര ഫുട്ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി.
‘ഇത് വിടപറയലാണ്, പക്ഷേ ഇന്നല്ല, ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’. - റൊണാൾഡോയുടെ സഹോദരി പറഞ്ഞു.
20 വർഷമായി ലോകഫുട്ബോളിൽ ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ. വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. - അവർ പറഞ്ഞു.
പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.
International
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയില്‍ ചൊവ്വാഴ്ച നടന്ന ലോകകപ്പ് വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ അപകടത്തില്‍ 19 വയസുള്ള യുവതി ഉള്‍പ്പെടെ മൂന്നു പേര് മരിച്ചു.
48 വയസുള്ള സ്ത്രീയും 44 വയസുള്ള പുരുഷനുമാണ് മരിച്ച മറ്റു രണ്ടു പേര്. ശ്വാസംമുട്ടിയാണ് മൂവരും മരിച്ചത്. ഇക്വഡോറിനെതിരേ മെക്സിക്കോ വിജയിച്ചതിനെത്തുടര്‍ന്ന് തലസ്ഥാന നഗരിയിലേക്ക് വന്‍ ജനക്കൂട്ടം എത്തിയതാണ് ദുരന്തത്തിനു കാരണമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നഗരമധ്യത്തിലെ ‘ഏഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ സ്മാരകത്തിന് ചുറ്റുമായി പത്തുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.
രണ്ടു കോടിയിലധികം ആളുകള്‍ താമസിക്കുന്ന മെക്സിക്കോ സിറ്റി ലോകത്തെതന്നെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണ്.
Sports
അറ്റലാന്റ: ഫിഫ ലോകകപ്പ് 2026 ന്റെ പ്രീക്വാർട്ടറിൽ കടന്ന് ഇംഗ്ലണ്ട്. അറ്റലാന്റയിൽ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ കടന്നത്.
മത്സരത്തിൽ കോംഗോയാണ് ആദ്യം മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ സിപെംഗയാണ് കോംഗോയ്ക്ക് വേണ്ടി ഗോൾ നേടിയത്.
എന്നാൽ 75-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് 86-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടി കെയ്ൻ ടീമിന്റെ വിജയം ഉറപ്പിച്ചു.
Sports
അറ്റലാന്റ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ കോംഗോ മുന്നിൽ. ആദ്യ പകുതി അവസാനിപ്പിക്കുന്പോൾ കോംഗോ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്നിലുള്ളത്.
കോംഗോയ്ക്ക് വേണ്ടി ബ്രയാൻ സിപെംഗയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് സിപെംഗ ഗോൾ സ്കോർ ചെയ്തത്.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഐവറി കോസ്റ്റിനെതിരെ നോർവെ മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത ഒരു ഗോളിനാണ് നോർവെ മുന്നിലുള്ളത്.
നോർവെയ്ക്ക് വേണ്ടി അന്റാണിയോ നൂസയാണ് ഗോൾ നേടിയത്. 39-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
NRI
ഡാളസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാളസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ.
നോർത്ത് ഡാളസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസിയുടെ ചിത്രങ്ങളും അർജന്റീനിയൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടർ, മെസിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസി പ്രഭാവം ദൃശ്യമാണ്.
തന്റെ മക്കളോടൊപ്പം ചേർന്നാണ് ഡോക്ടർ ഈ മെസി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഡാളസിൽ ഈ ഡോക്ടറുടെ ക്ലിനിക്കും ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണെടുത്തത്.
27 റൺസെടുത്ത ചിനെല്ലെ ഹെൻറിയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 21 റൺസ് നേടിയ ഡിയാൻഡ്ര ഡോട്ടിൻ എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
അയർലൻഡിന് വേണ്ടി എയ്മി മാഗ്വയറും കാരാ മുറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒർള പ്രെൻഡർഗാസ്റ്റും അർളീൻ കെല്ലിയും ജെയ്ൻ മഗ്വയറും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ നെതർലൻഡ്സിനെതിരെ പാക്കിസ്ഥാന് ജയം. ഇന്ന് നടന്ന മത്സരത്തിൽ 37 റൺസിനാണ് പാക്കിസ്ഥാൻ വിജയിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതലർലൻഡ്സ് 18 ഓവറിൽ 89 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 30 റൺസെടുത്ത ക്യാപ്റ്റൻ ബബെറ്റെ ഡി ലീഡും 24 റൺസെടുത്ത ഹെതർ സൈഗേഴ്സും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റൻ ഫാത്തിമ സനയും അയേഷ സഫറും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഡയാന ബൈഗും നഷ്റ സന്ധുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നെരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ഗുൽ ഫെറോസയുടെയും അയേഷ സഫറിന്റെ ഇന്നിംഗ്സിന്റെയും മികവിലാണ് പാക്കിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഗുൽ ഫെറോസ 63 റൺസും അയേഷ സഫർ 32 റൺസുമാണെടുത്തത്.
നെതർലൻഡ്സിന് വേണ്ടി ഐറിസ് സ്വില്ലിംഗ് രണ്ട് വിക്കറ്റെടുത്തു. ഹെതർ സൈഗേഴ്സും ഹന്ന ലന്തീറും കാരോളിൻ ഡി ലാംഗെയും സിൽവർ സൈഗേഴ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മെക്സ്ക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഉറുഗ്വെയ്ക്കെതിരെ സ്പെയിൻ മുന്നിൽ. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലാണ് സ്പെയിൻ.
സ്പെയിന് വേണ്ടി അല്ക്സ് ബയേനയാണ് ഗോൾ നേടിയത്. 42-ാം മിനിറ്റിലാണ് ബയേന ഗോൾ സ്കോർ ചെയ്തത്. ബയേനയുടെ ഫിഫ ലോകകപ്പിലെ ആദ്യ ഗോളാണ് ഇത്.
Sports
ടൊറന്റോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെതിരെ സെനഗലിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചത്.
സെനഗലിന് വേണ്ടി പാപെ ഗുയേയെ രണ്ട് ഗോളുകൾ നേടി. ഹബീബ് ഡയോറ, ഇസ്മൈല സാർ, ലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
വിജയത്തോടെ സെനഗലിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് ഐയിൽ മൂന്നാം സ്ഥാനത്തുള്ള സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായ ശേഷമെ സെനഗലിന്റെ സാധ്യത വ്യക്തമാകുകയുള്ളു. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്ക് നോക്കൗട്ടിലേയ്ക്ക് മുന്നേറാൻ സാധിക്കും.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ മത്സരത്തിൽ നോർവെയ്ക്കെതിരെ ഫ്രാൻസിന് ഗംഭീര ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
ഫ്രാൻസിന് വേണ്ടി ഉസ്മാന് ഡെംബലേ ഹാട്രിക്കും ഡിസൈർ ഡിസൈര്‍ ഡൗ ഒരു ഗോളും നേടി. നോർവെയ്ക്ക് വേണ്ടി തെലോ ആസ്ഗാർഡാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫ്രാൻസിന് ഒമ്പത് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ജേതാകളായി ഫ്രാൻസ് നോക്കൗട്ടിലെത്തി. ആറ് പോയിന്റുമായി നോർവെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
വാഷിംഗ്ടൺ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ബ്രസീൽ ജപ്പാനെ നേരിടും. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയതോടെയാണ് ഗ്രൂപ്പ് സിയിലെ ജേതാക്കളായ ബ്രസീൽ ജപ്പാന്റെ എതിരാളികളായത്.
തിങ്കളാഴ്ച ഇന്ത്യൻ സമയം രാത്രി 10.30 നാണ് ബ്രസീൽ-ജപ്പാൻ മത്സരം. ഹൂസ്റ്റൺ സ്റ്റേഡിയമാണ് വേദി.
ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ ഹെയ്തിക്കെതിരെയും സ്കോട്ലൻഡിനെതിരെയും തകർപ്പൻ വിജയം നേടിയാണ് നോക്കൗട്ടിലെത്തിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് തുടങ്ങിയ ജപ്പാൻ ടൂണിഷ്യയ്ക്കെതിരെ ഗംഭീര ജയം നേടിയിരുന്നു. എന്നാൽ അവസാന മത്സരത്തിൽ സ്വീഡനോട് സമനില വഴങ്ങിയതോടെ ഗ്രൂപ്പിൽ രണ്ടാമതാവുകയായിരുന്നു.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ-സ്വീഡൻ മത്സരം സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ഡയ്സെൻ മയേഡയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ജപ്പാന് അഞ്ച് പോയിന്റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ നോക്കൗട്ടിലെത്തി. ഏഴ് പോയിന്റുമായി നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി. നാല് പോയിന്റുമായി മൂന്നാമതുള്ള സ്വീഡൻ സെമി സാധ്യത സജീവമായി നിലനിർത്തി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സിന് തകർപ്പൻ ജയം. കൻസാസ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലൻഡ്സ് വിജയിച്ചത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
ആദ്യ പകുതി ഇതേ നിലയിൽ അവസാനിച്ചു. രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ടുണീഷ്യ ഒരു ഗോൾ മടക്കി. 54-ാം മിനിറ്റിൽ ഹസെം മസ്റ്റൗരിയാണ് ടുണീഷ്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഗോൾ നേടാൻ ശ്രമിക്കുന്ന നെതർലൻഡ്സിനെയാണ് കണ്ടത്.
മത്സരത്തിന്റെ 62-ാം മിനിറ്റിൽ ജാൻ പോൾ വാൻ ഹെക്കെയുടെ ഗോളിലൂടെ നെതർലൻഡ്സ് ഗോൾനേട്ടം മൂന്നാക്കി. മത്സരം 3-1 ന് അവസാനിച്ചതോടെ നെതർലൻഡ്സ് ഗ്രൂപ്പ് എഫിലെ ജേതാക്കളായി നോക്കൗട്ടിലേയ്ക്ക് മുന്നേറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് നെതർലൻഡ്സിനുള്ളത്. അഞ്ച് പോയിന്റുമായി ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
Sports
കൻസാസ് സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യക്കെതിരെ നെതർലൻഡ്സ് മുന്നിൽ. ആദ്യ പകുതി അവസാനിക്കുന്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലൻഡ്സ് മുന്നിലുള്ളത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ടൂണിഷ്യൻ താരം എല്ലിയെസ് സ്ഖിരിയുടെ ഓൺ ഗോളിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഏഴാം മിനിറ്റിൽ ബ്രയാൻ ബോബി നെതർലൻഡിസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
Sports
ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുറസാവോയെ തകർത്ത് ഐവറികോസ്റ്റ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഐവറികോസ്റ്റ് വിജയിച്ചത്.
ഐവറികോസ്റ്റിന് വേണ്ടി നിക്കോളാസ് പെപെയാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 64-ാം മിനിറ്റിലും ആണ് പെപെ ഗോളുകൾ നേടിയത്.
വിജയത്തോടെ ആറ് പോയിന്റായ ഐവറികോസ്റ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ജർമനിയാണ് ഗ്രൂപ്പ് ജേതാക്കളായത്. ആറ് പോയിന്റ് തന്നെയുള്ള ജർമനി ഗോൾശരാശരിയിൽ മുന്നിലായത് കൊണ്ടാണ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
Sports
ഈസ്റ്റ് റൂതർഫോർഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വന്പൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു.
പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
Sports
ആരോടാണ് ഈഗോ കാണിക്കുന്നത്..? ആരെയാണ് തള്ളിക്കളയാന്‍ ശ്രമിക്കുന്നത്..? പ്രായമായെന്നും ശരീരത്തിനു വഴക്കമില്ലെന്നും വിമര്‍ശിക്കുന്നത്..? ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടോ..! നെവര്‍, എവര്‍; ഒരിക്കലും അരുത്... കാരണം, അയാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ പോരാട്ടം തുടങ്ങിയവനാണ്. തന്റെ പ്രതിഭയെ ഓരോദിനവും മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുന്നവന്. മറ്റുള്ള സൂപ്പര്‍ താരങ്ങളെപ്പോലെ പച്ചകുത്തിയും പബ്ബുകളില്‍ ഉറങ്ങിയും ശീലമില്ലാത്തവന്... ഓരോ മത്സരത്തിനുശേഷവും മണിക്കൂറുകള്‍ ഐസ്ബാത്ത് നടത്തുന്നവന്... ശരീരത്തെ ദേവാലയമാക്കുന്നവന്; അതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആരാധകരുടെ സ്വന്തം സിആര്‍7...
ലയണല്‍ മെസിയും കിലിയന്‍ എംബപ്പെയും ഹാരി കെയ്നും എര്‍ലിംഗ് ഹാലണ്ടുമെല്ലാം ഗോള്‍ നേടിയപ്പോള്‍ സിആര്‍7 ആരാധകര്‍ മൗനത്തില്‍. കാരണം, തങ്ങളുടെ ഇതിഹാസ നായകന്റെ ഒപ്പുപതിഞ്ഞ ആ സുവര്ണനിമിഷത്തിനായി അവര്‍ വിശ്വാസത്തോടെ കാത്തിരുന്നു... ആ ദിനത്തിനൊപ്പം ചരിത്രവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു മുന്നില്‍ വഴിമാറിയപ്പോള്‍ ആരാധകര്‍ ആവേശത്തിരയിളക്കത്തില്‍; ഇതാ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം (ഗോട്ട്) എന്നവര്‍ വിളിച്ചുപറഞ്ഞു... അതെ, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആറ് എഡിഷനില്‍ ഗോള്‍ നേടിയ ആദ്യതാരമെന്ന റിക്കാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം സ്വന്തമാക്കി.
2026 ലോകകപ്പിന്റെ ഗ്രൂപ്പ് കെയില്‍ ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണിത്. റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ ബലത്തില്‍ പോര്‍ച്ചുഗല്‍ 5-0ന് ഉസ്ബക്കിസ്ഥാനെ കീഴടക്കി. ആറ്, 39 മിനിറ്റുകളിലായിരുന്നു ആ ഗോളുകള്‍. 2006, 2010, 2014, 2018, 2026 എന്നിങ്ങനെ കളിച്ച ആറ് ലോകകപ്പ് എഡിഷനിലും സൂപ്പർ താരത്തിന്റെ ഗോളൊപ്പ്...
ഇല്ല മെസിയില്ല
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡ് കഴിഞ്ഞ ദിവസം ഓസ്ട്രിയയ്ക്ക് എതിരായ മത്സരത്തിലൂടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി (18 ഗോള്‍) സ്വന്തമാക്കി. റൊണാള്‍ഡോയെപ്പോലെ മെസിക്കും ഇത് ആറാം ലോകകപ്പ്.
ആറ് ലോകകപ്പില്‍ കളിച്ച ഭൂഗോളത്തിലെ രണ്ടേരണ്ടു കളിക്കാര്‍. എന്നാല്‍, ആറ് ലോകകപ്പ് എഡിഷനിലും ഗോള്‍ നേടിയത് ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നുമാത്രം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നെറ്റിചുളിക്കേണ്ട, ഡിയേഗോ മാറഡോണയുടെ ശിക്ഷണത്തില്‍ അര്‍ജന്റീന ഇറങ്ങിയ 2010 ലോകകപ്പില്‍ മെസിക്കു ഗോള്‍ നേടാന്‍ സാധിച്ചില്ല.
മെസിയെ മറികടന്നു
ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഒന്നിലധികം ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന് എന്ന റിക്കാര്‍ഡും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചു. 39-ാം വയസിലേക്കു കടക്കാന്‍ ഒരുദിനത്തിന്റെ അകലം മാത്രമുള്ളപ്പോള്‍ ഓസ്ട്രിയയ്ക്ക് എതിരേ ഇരട്ടഗോള്‍ നേടിയ മെസിയുടെ പേരിലുള്ള റിക്കാര്‍ഡാണ് തകര്‍ത്തത്.
ഉസ്ബക്കിസ്ഥാനെതിരേ ഇരട്ടഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോയുടെ പ്രായം 41 വര്‍ഷവും 138 ദിനവും. പ്രായം വെറും സംഖ്യയാക്കിയവര്... ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള രണ്ടാമന് എന്ന നേട്ടത്തിലും പോര്‍ച്ചുഗല്‍ താരമെത്തി. 1994ല്‍ കാമറൂണിന്റെ റോജര്‍ മില്ല 42 വര്‍ഷവും 39 ദിനവും പ്രായമുള്ളപ്പോള്‍ നേടിയതാണ് റിക്കാര്‍ഡ്.
ഗോള്‍ നമ്പര്‍ 10
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം രണ്ടക്കത്തിലെത്തി. 24 മത്സരങ്ങളില്‍നിന്ന് 10 ഗോള്‍ റൊണാള്‍ഡോ ഇതുവരെ നേടി. ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടവും ഇതോടെ സ്വന്തം. ഒമ്പത് ഗോള്‍ നേടിയ യുസേബിയൊയുടെ റിക്കാര്‍ഡാണ് പിന്തള്ളപ്പെട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതില്‍ മൂന്നാം സ്ഥാനത്തും എത്തി. ലയണല്‍ മെസി (28), ലോഥര്‍ മത്തേയൂസ് (25) എന്നിവര്‍ മാത്രമാണ് സിആര്‍7ന്റെ മുന്നിലുള്ളത്. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും 24 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ടീമില്‍ അസ്വാരസ്യം?
41കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീം അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കളത്തില്‍ പാസുകള്‍ റൊണാള്‍ഡോയെ തേടിയെത്തുന്നില്ലെന്നത് ഇക്കാര്യം അടിവരയിടുന്നു. എതിര് ടീമിന്റെ ബോക്സിനു പരിസരത്ത് അര്‍ജന്റൈന്‍ താരങ്ങളുടെ പാസുകളെല്ലാം ലയണല്‍ മെസിയെ തേടിയെത്തുന്നതും ഇതിനോടു ചേര്‍ത്തുവായിക്കണം.
റൊണാള്‍ഡോയ്ക്കു 41 വയസാണ്, മെസിക്ക് 38 ഉള്ളൂ എന്നാണെങ്കില്‍ നാലു വര്‍ഷം മുമ്പ് 2022 ഖത്തറില്‍ എന്താണ് ചെയ്തതെന്നാണ് സിആര്‍7 ആരാധകരുടെ മറുചോദ്യം. അന്ന് റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തി.
ഓഫ് ദ ബോള്‍ മൂവ്മെന്റിലും ഡിഫെന്‍സീവ് പ്രസിംഗിലും റൊണാള്‍ഡോ പിന്നോട്ടായെന്നും ടീമിന്റെ ഡൈനാമിക് സ്വഭാവത്തെ ബാധിക്കുന്നു എന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്. മൈതാനത്തു വെറുതേ നടക്കുന്ന മെസിയെ തേടിയാണ് അര്‍ജന്റീനയുടെ പാസുകള്‍ എത്തുന്നതെന്നു മറുപടി. അകത്തള പ്രശ്നം തീരാതെ ലോകകപ്പ് എന്ന സുവര്‍ണ സ്വപ്നത്തിലേക്ക് പറങ്കിക്കപ്പല്‍ വന്നണയില്ല...
49-ാമത് ടീമായി ഉസ്ബക്കിസ്ഥാന്
രാജ്യാന്തര ഫുട്ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടുന്ന 49-ാമത് ദേശീയ ടീമാണ് ഉസ്ബക്കിസ്ഥാന്. രാജ്യാന്തര വേദിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും (230) ഗോള്‍ നേടിയതിന്റെയും (145) റിക്കാര്‍ഡും റൊണാള്‍ഡോയ്ക്കു സ്വന്തം. ലക്സംബര്‍ഗിന് എതിരേയാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്, 11.
ഗോള്‍ എണ്ണം 975ല്‍ എത്തി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഫഷണല്‍ കരിയര്‍ ഗോള്‍ എണ്ണം 975ല്‍ എത്തി. 1327 മത്സരങ്ങളില്നിന്നാണിത്. 261 അസിസ്റ്റും റൊണാള്‍ഡോ നടത്തിയിട്ടുണ്ട്. 1,000 ഗോള്‍ എന്ന ചരിത്ര സംഖ്യയിലേക്ക് റൊണാള്‍ഡോയ്ക്കുള്ളത് വെറും 25 എണ്ണത്തിന്റെ അകലം മാത്രം.
Sports
മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിർത്താൻ ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്റിൽ മുന്നോട്ട് പോകാൻ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്യാമ്പ്. ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് വിജയവഴിയിൽ തിരിച്ചെത്താനാകും ഇന്ത്യ ശ്രമിക്കുക.
അതേസമയം പാക്കിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകൾ ഇന്ന് പാഡണിയുന്നത്. ഇന്ത്യയെ അട്ടിമറിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കുകയാണ് അവരുടെ ലക്ഷ്യം. അതേസമയം മത്സചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.
ഇരു ടീമുകളും തമ്മില്‍ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ 20-ലും ഇന്ത്യയാണ് വിജയിച്ചത്. ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയം നേടിയത്.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹെയ്തിയെ തകർത്ത് മൊറോക്കോ. അറ്റ്ലാന്റയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മൊറോക്കോ വിജയിച്ചത്.
മൊറോക്കോയ്ക്ക് വേണ്ടി അഷ്റഫ് ഹക്കീമിയും ഇസ്മായിൽ സായ്ബാരിയും സൗഫിയാനെ റഹീമിയും ജെസീം യാസിനുമാണ് ഗോളുകൾ നേടിയത്. ഹെയ്തിക്ക് വേണ്ടി വിൽസൺ ഇസിഡോറാണ് ഗോൾ സ്കോർ ചെയ്തത്. മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ ഓൺഗോളും ഹെയ്തിയുടെ ഗോൾപട്ടികയിലുണ്ട്.
ജയത്തോടെ ഏഴ് പോയിന്റായ മൊറോക്കോ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ബ്രസീലിനും ഏഴ് പോയിന്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ ആണ് മുന്നിലുള്ളത്.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീലിന് ഗംഭീര ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചത്.
ബ്രസീലിന് വേണ്ടി വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുകളും മാത്യൂസ് കുൻഹ ഒരു ഗോളും നേടി.
മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്. 60 -ാം മിനിറ്റിലാണ് കുൻഹ ഗോൾ കണ്ടെത്തിയത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലും കുൻഹയുടെ മൂന്നും ആയി.
വിജയത്തോടെ ഗ്രൂപ്പ് സിയിലെ ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ കടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ബ്രസീലിനുള്ളത്. മൊറോക്കോയ്ക്കും ഏഴ് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീലാണ് മുന്നിൽ.
സ്കോടലൻഡും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
Sports
മിയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെതിരെ ബ്രസീൽ മുന്നിൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ മുന്നിലുള്ളത്.
വിനീഷ്യസ് ജൂനിയറാണ് രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലും 45+3-ാം മിനിറ്റിലുമാണ് വിനീഷ്യസ് ഗോൾ സ്കോർ ചെയ്തത്.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് വിനീഷ്യസ് ഗോൾ നേടുന്നത്. ഈ ലോകകപ്പിലെ വിനീഷ്യസിന്റെ ഗോൾ നേട്ടം നാലായി.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ കാനഡയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് ആവേശ ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് വിജയിച്ചത്.
സ്വിറ്റ്സർലൻഡിന് വേണ്ടി റൂബൻ വർഗാസും ജോഹാൻ മൻസാംബിയും ആണ് ഗോളുകൾ നേടിയത്. പ്രോമൈസ് ഡേവിഡാണ് കാനഡയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സ്വിറ്റ്സർലൻഡിന് ഏഴ് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ബിയിലെ ജേതാക്കളായി സ്വിറ്റ്സർലൻഡ് നോക്കൗട്ടിലെത്തി. പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ടിലെത്തി. നാല് പോയിന്റാണ് കാനഡയ്ക്കുള്ളത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്നിയ പരാജയപ്പെടുത്തി. കെരിം അലയ്ബെഗോവിച്ച്, ഇർമിൻ മഹ്മിക് എന്നിവർ ബോസ്നിയക്കായി സ്കോർ ചെയ്തപ്പോൾ സുൽത്താൻ അൽ ബ്രേക്കിന്റെ സെൽഫ് ഗോളും ബോസ്നിയയുടെ അക്കൗണ്ടിലെത്തി. ഹസൻ അൽ ഹൈദോസിൻ്റെ വകയായിരുന്നു ഖത്തറിന്റെ ആശ്വാസ ഗോൾ.
ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡയ്ക്ക് തുണയായി. ബോസ്നിയയും നിലവിൽ നോക്കൗട്ട് സാധ്യത നിലനിർത്തുന്നുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളെല്ലാം പൂർത്തിയായാലെ നോക്കൗട്ട് ഉറപ്പിക്കാൻ സാധിക്കൂ. മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിലെത്താൻ സാധിക്കും.
Kerala
ആലപ്പുഴ: ലോകകപ്പ് ഫുട്ബോള്‍ ബാനറുകളിൽ പ്രഖുഖ താരങ്ങൾ ചുരുട്ട് വലിക്കുന്ന ചിത്രം മറച്ച് ആരാധകര്‍. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്കിയ നിര്‍ദേശത്തെ തുടർന്ന് ചുരുട്ട് വലിക്കുന്ന ഭാഗം മാത്രം സ്റ്റിക്കര്‍ ഉപയോഗിച്ച് മറയ്ക്കുകയായിരുന്നു.
അര്‍ജന്റീന, ബ്രസീല്‍ ആരാധകരുടെ ബാനറുകളിലായിരുന്നു ഇത്തരം ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം നീക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
പിന്നാലെ പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ലോകകപ്പ് ഫുട്ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് മുന്നറിയിപ്പിലുണ്ടായിരുന്നത്. പോസ്റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യുകയോ മറയ്ക്കുന്ന തരത്തില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യണമെന്നും ഇല്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ടായിരുന്നു
Sports
ടൊറന്റൊ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്ക് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ക്രൊയേഷ്യയ്ക്ക് വേണ്ടി ആന്റെ ബുഡിമിർ ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് ബുഡിമിർ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ക്രോയേഷ്യയ്ക്ക് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് എല്ലിൽ മൂന്നാം സ്ഥാനത്താണ് ക്രൊയേഷ്യ.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഘാന. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാനായില്ല.
ഫോക്സബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. മത്സരം പുരോഗമിച്ചതോടെ ഇംഗ്ലണ്ട് മേധാവിത്വം പുലർത്താൻ തുടങ്ങി.
പലതവണ ഇംഗ്ലണ്ട് ഗോളിനടുത്തെത്തി. എന്നാൽ ഘാന ഗോളിയും ഡിഫൻസും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഇംഗ്ലീഷ് പടയ്ക്ക് ഗോൾ നേടാനായില്ല. കിട്ടിയ ചില അവസരങ്ങൾ ഗോളാക്കാൻ ഘാനയും ശ്രമിച്ചെങ്കിലും നടന്നില്ല.
മത്സരത്തിൽ 19 ഷോട്ടുകളും 78 ശതമാനവും ബോൾ പോസഷനും 619 പാസുകളുമായി കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. നായകൻ ഹാരി കെയ്ൻ ജൂഡ് ബെല്ലിംഗ്ഹാം ആന്തണി ഗോർഡൻ എല്ലിയറ്റ് ആൻഡേഴ്സൺ അടക്കമുള്ള സൂപ്പർ താരങ്ങൾ ഇംഗ്ലണ്ടിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയിന്റ് വീതമായി. ഗോൾ ശരാശരിയിൽ മുന്നിലുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമതും ഘാന രണ്ടാമതുമാണ്.
Sports
ഹൂസ്റ്റൺ: ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമായിരുന്നു.
തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് കൂടിയാണ് റൊണാൾഡോ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.
17-ാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോളുകൾ നേടി. ഡിഫൻഡർ അബ്ദുകൊദ്രർ ഖുഷാനോവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർച്ചയായ രണ്ടാം തോൽവിയോടെ ഉസ്ബക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഈസ്റ്റ് റൂതർഫോഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെതിരെ നോർവേയ്ക്ക് ആവേശ ജയം. ഈസ്റ്റ് റൂതർഫിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നോർവെ വിജയിച്ചത്. ഇതോടെ നോർവെ നോക്കൗട്ട് ഉറപ്പിച്ചു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും മാർകസ് പെഡെർസൺ ഒരു ഗോളും നേടി. സെനഗലിനായി ഇസ്മൈല സാർ ആണ് ഗോളുകൾ സ്കോർ ചെയ്തത്.
ആദ്യ മത്സരത്തിൽ നോർവെ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ആ മത്സരത്തിലും ഹാലണ്ട് രണ്ട് ഗോളുകൾ നേടിയിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഹാലണ്ടിന്റെ ഗോൾ നേട്ടം നാലായി ഉയർന്നു.
Sports
ഫിലാഡെൽഫിയ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ തകർത്തു ഫ്രാൻസ്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കൈലിയൻ എംബാപ്പെയും സംഘവും വിജയിച്ചതോടെ. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി.
ഫ്രാൻസിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സര ആരംഭിച്ചത്. എംബാപ്പെയും ഡെംപെലെയും ഒലിസെയെയും ഒക്കെ പലതവണ ഗോളിനടുത്തെത്തി. മത്സരം 14 മിനിറ്റ് എത്തിയപ്പോൾ തന്നെ ഫ്രഞ്ച് പട മുന്നിലെത്തി. സൂപ്പർ താരം കൈലിയൻ എംബെപ്പെ തന്നെയാണ് ഫ്രാൻസിനെ മുന്നിലെത്തിച്ചത്. ബോക്സിന് വെളിയിൽനിന്നുള്ള ബുള്ളറ്റ് ഷോട്ട് ഗോളി മറികടന്നു പോസ്റ്റിൽ കയറുകയായിരുന്നു.
പിന്നീട് നിരവധി തവണ ഫ്രഞ്ച് പട ഇറാഖ് പോസ്റ്റിലെത്തി. എന്നാൽ, ഗോൾ മാത്രം വന്നില്ല. ഒടുവിൽ 1-0 ത്തിന് ആദ്യ പകുതി അവസാനിച്ചു. ഇതിനിടയിൽ മഴയും ഇടിമിന്നലും എത്തി. ആദ്യ പകുതിക്ക് ശേഷം രണ്ട് മണിക്കൂറോളം മത്സരം നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചതോടെ ഫ്രഞ്ച് ആക്രമണവും പുനരാരംഭിച്ചു.
54-ാം മിനിറ്റിൽ എംബാപ്പെ തന്നെ ഫ്രാൻസിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഈ ഗോളോടെ ഫിഫ ലോകകപ്പുകളിൽ എംബാപ്പെയുടെ ഗോൾ നേട്ടം 16 ആയി. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പമെത്താനും താരത്തിനായി. 18 ഗോളുകളുള്ള ലയണൽ മെസി മാത്രമാണ് എംബാപ്പെയ്ക്കു മുന്നിലുള്ളത്.
ഒസ്മാൻ ഡെംപെലെ 66-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഫ്രാൻസിന്റെ ഗോൾ നേട്ടം മൂന്ന് ആയി. പിന്നീടും ഗോൾ നേടാൻ ഫ്രാൻസ് ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം 3-0 ത്തിന് അവസാനിച്ചതോടെ ഫ്രാൻസ് നോക്കൗട്ടിലേക്കു മുന്നേറി. ആദ്യ സെനഗലിലെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു തോൽപ്പിച്ചിരുന്നു എംബാപ്പെയും സംഘവും.
Sports
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.
എന്നാൽ കിക്കെടുത്ത അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.
ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.
ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.
Sports
മാഞ്ചസ്റ്റർ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടി. പാകിസ്താനെയും നെതർലൻഡ്സിനെയും തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. തകർപ്പൻ ബാറ്റിംഗോടെ 81 റൺസ് അടിച്ചുകൂട്ടിയ മാറിസന്നെ കാപ്പാണ് ഇന്ത്യൻ ബൗളിംഗ് നിരയെ തച്ചുതകർത്തത്. 20 റൺസ് നേടിയ ക്യാപ്റ്റൻ ലോറ വോൾവർട്ടും അവർക്ക് മികച്ച പിന്തുണ നൽകി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 158 റൺസെടുത്തത്. 31 റൺസ് നേടിയ ഓപ്പണർ ഷെഫാലി വർമയും, 29 റൺസെടുത്ത ദീപ്തി ശർമയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മേൽ പൂർണ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഈ തോൽവിയോടെ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്താണ്. നിലവിൽ ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.
Sports
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ. മൈതാനത്ത് കളം നിറഞ്ഞു കളിച്ച ജപ്പാൻ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആധികാരിക ജയം സ്വന്തമാക്കിയത്. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്.
കോച്ച് ഹാജിമെ മൊറിയാസുവിന്റെ 3-4-3 ഫോർമേഷനിൽ ജപ്പാൻ താരങ്ങൾ കളം നിറഞ്ഞു കളിച്ചതോടെ ട്യുണീഷ്യൻ നിര ശരിക്കും കാഴ്ചക്കാരായി മാറി. ഈ ലോകകപ്പില്‍ ജപ്പാന്റെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ജപ്പാന് കരുത്തരായ നെതര്‍ലന്‍ഡ്സുമായി 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
ടുണീഷ്യക്കെതിരെയുള്ള വൻ ജയത്തോടെ ഗ്രൂപ്പില്‍ നിലവില്‍ ഡച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാന്. ഈ തോൽവിയോടെ ടൂണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. ആദ്യമത്സരത്തിലും അവർ പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വീഡനാണ് ജപ്പാന്റെ എതിരാളി.
District News
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് ഷൂട്ടൗട്ട്, ഫുട്ബോൾ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
റിട്ട. അധ്യാപകൻ ടോമി ചാമക്കാലായിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക ഷാന്റി തോമസ്, സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻ സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.
District News
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിട്ട് ജഴ്സി ദിനവും ഫുട്ബോൾ വിളംബര ജാഥയും സംഘടിപ്പിച്ചു.
മുഖ്യാധ്യാപിക സിസ്റ്റർ ജോൺസിയ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികൾ അവരവരുടെ ഇഷ്ട ടീമിന്റെ ജഴ്സി ധരിച്ചാണ് ജാഥയിൽ പങ്കെടുത്തത്. അധ്യാപകരായ അനിൽ തോമസ്, നിധിൻ ജോസ്, ബിനിത് വിൻസൺ എന്നിവർ നേതൃത്വം നൽകി.
Sports
കാലിഫോർണിയ: ഫിഫ ലോകകപ്പിൽ ജോർദാനെതിരായ മത്സരത്തിൽ ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയിച്ചത്.
ഓസ്ട്രിയയ്ക്ക് വേണ്ടി റൊമാനോ സ്കിമിഡും മാർക്കോ അർണൗറ്റോവിച്ചും ആണ് ഗോളുകൾ നേടിയത്. ജോർദാൻ താരം യാസൻ-അൽ-അറബിന്റെ ഓൺ ഗോളും ഓസ്ട്രിയയുടെ ഗോൾപട്ടികയിലുണ്ട്.
ജോർദാന്‍ വേണ്ടി അലി ഒൽവാനാണ് ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ മൂന്ന് പോയിന്റായ ഓസ്ട്രേിയ ഗ്രൂപ്പ് ജെയിൽ രണ്ടാം സ്ഥാനത്താനത്തെത്തി.
District News
കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ആവേശം പകര്‍ന്ന് ഹോളിക്രോസ് കോളജില്‍ ഫാന്‍സ് ഷോയും കേരള പോലീസിന്റെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളുടെ ജേഴ്സികള്‍ അണിഞ്ഞ് വിദ്യാര്‍ഥികള്‍ അണിനിരന്നത് ശ്രദ്ധേയമായി. ഫ്ളാഷ്മോബ്, മ്യൂസിക്ക് ബാന്‍ഡ് എന്നിവ ആകര്‍ഷണമായി. ഹോളിക്രോസ് കോളജ് യൂണിയന്, കോളജ് സ്പോര്‍ട്സ് വിഭാഗം, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപല്‍ സിസ്റ്റര്‍ ഡോ. ഷൈനി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന്, ഡോ. മാര്ട്ടിന് ബെര്‍ണാര്‍ഡ്, ഡോ. വിനീത് മാത്യു, എ.എസ്. കാര്‍ത്തിക്, ലിജോ ജോസഫ്, ജോബി മാത്യു, മുഹമ്മദ് ഫാഹ്മിന്‍, ഇഖ്ലാസ്, അബ്ദുല്‍ അസീസ്, എസ്.അര്ജുന് എന്നിവര്‍ നേതൃത്വം നല്കി.
Sports
ഫോക്സ്ബറോ: ക്ലബ്ബ് ഫുട്ബോളിലെ തന്റെ ഗോളടി മികവ് ലോകകപ്പിന്റെ വലിയ വേദിയിലും ആവർത്തിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട്. 2026 ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ ഇറാഖിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് നോർവെ തങ്ങളുടെ ലോകകപ്പ് കാമ്പെയ്ൻ ആരംഭിച്ചു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ബോക്സിലേക്ക് വന്ന കൃത്യതയാർന്ന ഒരു ലോ ക്രോസ് വലയിലെത്തിച്ചാണ് ഹാലണ്ട് തന്റെ ആദ്യ ലോകകപ്പ് ഗോൾ കുറിച്ചത്. എന്നാൽ അധികം വൈകാതെ ഐമെൻ ഹുസൈന്റെ മികച്ചൊരു ഹെഡർ ഗോളിലൂടെ ഇറാഖ് സമനില പിടിച്ചു.
തുടർന്ന് ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസന്റെ ക്ലിയറൻസ് പിഴവിൽ നിന്ന് ഭാഗ്യത്തിന്റെ അകമ്പടിയോടെ ഹാലണ്ട് മത്സരത്തിലെ തന്റെ രണ്ടാം ഗോളും നോർവെയുടെ ലീഡും സ്വന്തമാക്കി. ലിയോ ഓസ്റ്റിഗാർഡിലൂടെ നോർവെ വീണ്ടും ലീഡുയർത്തി. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഇറാഖ് താരം ഐമെൻ ഹുസൈൻ വഴങ്ങിയ സെൽഫ് ഗോൾ കൂടിയായതോടെ നോർവെ 4-1 ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
Sports
കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ മൈതാനങ്ങൾ തമ്മിലുള്ള ആകാശദൂരത്തിൽ മലയാളി ടച്ച്. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലെ, സ്റ്റേഡിയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകളുടെ അമരക്കാരൻ പിറവം സ്വദേശിയായ ഷോബി ടി. പോൾ.
ഷോബി ടി. പോളിന്റെ നേതൃത്വത്തിലുള്ള ഹാലോ എയര്‍വേസിനാണ് ലോകകപ്പിലെ ചാര്‍ട്ടേഡ് വിമാന സര്‍വീസുകളുടെ ചുമതല. ലോകകപ്പ് സര്‍വീസിനായി നാല് വിമാനങ്ങളാണ് ഷോബിയുടെ കന്പനി ഇറക്കിയിരിക്കുന്നത്.
ഏഴ് സീറ്റുള്ള സെസ്ന സൈറ്റേഷന്‍ സിജെ2, എട്ടു സീറ്റുള്ള എംബ്രേയര്‍ ഫെനോം 300, ഒന്‍പത് സീറ്റുള്ള സെസ്ന സൈറ്റേഷന്‍ 10, പ്രീമിയം ലോംഗ്-റേഞ്ച് ഓപറേഷന്‍സിനായി 13 സീറ്റുള്ള ഒരു ഗള്ഫ്സ്ട്രീം ജി 550 എന്നീ വിമാനങ്ങളാണ് കമ്പനി ലോകകപ്പ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്.
യുഎസില്‍ ന്യൂയോര്‍ക്ക് (ജെഎഫ്കെ) മയാമി, ലോസ് ആഞ്ചലസ്, സിയാറ്റിൽ-ടകോമ, ബോസ്റ്റണ്‍ ലോഗന്, ഡാളസ്-ഫോര്‍ട് വര്‍ത്ത്, അറ്റ്ലാന്റ് ഹാര്‍ട്സ്ഫീല്‍ഡ് ജാക്സണ് എന്നീ വിമാനത്താവളങ്ങളും കാനഡയില്‍ ടൊറന്റോ, വാന്‍കൂവര്‍, മെക്സിക്കോയില്‍ മെക്സിക്കോ സിറ്റി എന്നീ അന്തര്‍ദേശീയ വിമാനത്താവളങ്ങളും ബന്ധിപ്പിച്ചാണു സേവനം.
2012ല്‍ കൊച്ചി ആസ്ഥാനമായാണു ഷോബി ഹാലോ എയർവേസിനു തുടക്കമിട്ടത്. പിന്നീട് ബംഗളൂരു, ഡല്‍ഹി നഗരങ്ങളിലേക്കു വളർന്നു. യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയില്‍ ഇതാദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ഷോബി ടി. പോള്‍ അറിയിച്ചു.
യുഎസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായുള്ള സഹകരണവും ലോകകപ്പ് സര്‍വീസുകൾക്കുണ്ട്. കൊച്ചി സ്വദേശി ക്യാപ്റ്റൻ വിബിന് വിന്‍സന്റ് മുഖ്യപ്രമോട്ടറായ റോയല്‍റ്റി ഏവിയേഷൻ ഷോബിയുടെ സർവീസിനോടു സഹകരിക്കുന്നു. സർവീസിന്റെ അനുമതികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോജിക്കല്‍ അസിസ്റ്റന്‍സ് എന്നിവയാണ് പ്രാദേശിക സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ഷോബി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍, നിര്‍മല സീതാരാമന്, പീയുഷ് ഗോയൽ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയന്, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സഞ്ജു സാംസണ് തുടങ്ങിയവർ ഷോബി ടി. പോളിന്റെ ഹാലോ എയര്‍വേസ് സേവനം ഉപയോഗിച്ചിട്ടുണ്ട്.
International
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർദെ ചരിത്ര നേട്ടം സ്വന്തമാക്കി. ആദ്യ പകുതിയിൽ സ്പെയിനെതിരെ മികച്ച ചെറുത്ത് നിൽപ്പാണ് കേപ് വെര്‍ദെ നടത്തിയത്.
പ്രതിരോധക്കോട്ട കെട്ടി സ്പാനിഷ് പടയെ നേരിട്ട കേപ് വെർദെയുടെ പോരാട്ടം മത്സരത്തിലുടനീളം പ്രകടമായിരുന്നു. ഗോൾകീപ്പർ വോസിഞ്ഞയുടെ മികച്ച പ്രകടനമാണ് കേപ് വെർദെയ്ക്ക് തുണയായത്. സ്പെയിന്റെ ശക്തമായ മൂന്ന് ഗോൾശ്രമങ്ങളാണ് വോസിഞ്ഞ തടുത്തിട്ടത്.
ലാമിൻ യമാൽ അവസാന 20 മിനിറ്റ് മാത്രമാണ് സ്പെയിനായി കളത്തിലിറങ്ങിയത്. കഴിഞ്ഞ 18 മാസത്തിനിടെ ആദ്യമായാണ് ഒരു മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിന് ഗോൾ നേടാനാകാതെ പോകുന്നത്.
District News
മട്ടന്നൂർ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജെ റോഡ് ഷോ നടത്തി. ഇരിട്ടി റോഡ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സമാപിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് മുഖ്യാതിഥിയായി. സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് സിറാജ്, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് സി. ലജീഷ്, സെക്രട്ടറി സരീഷ് പൂമരം, ഇ.എം. രേഷ്മൻ, പി.കെ. അഭിനാഷ് എന്നിവർ പ്രസംഗിച്ചു. ഇഷ്ട ടീമുകളുടെ കൊടിയേന്തിയും ജേഴ്സി അണിഞ്ഞും നിരവധി പേർ റോഡ് ഷോയിൽ അണിനിരന്നു.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ തുർക്കിയെ തകർത്ത് ഓസ്ട്രേലിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയ വിജയിച്ചത്.
നെസ്റ്റോറി ഇരാൻകുണ്ഡയും കോന്നർ മെറ്റ്കാൽഫെയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. നെസ്റ്റോറി 27-ാം മിനിറ്റിലും മെറ്റ്കാൽഫെ 75-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്റായി. ഗ്രൂപ്പിൽ നിലവിൽ രണ്ടാതമാണ് ഓസ്ട്രേലിയ.
Sports
ഫോക്സ്ബറോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഹെയ്തിക്കെതിരെ സ്കോട്ലൻഡിന് ആവേശ ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്കോട്ലൻഡ് വിജയിച്ചത്.
ജോൺ മക്ഗിൻ ആണ് സ്കോട്ലൻഡിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ സ്കോട്ലൻഡിന് മൂന്ന് പോയിന്റായി. ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് സ്കോട്ലൻഡ്.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.
മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി.
കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ മുന്നേറ്റങ്ങളാണ് കാണാൻ സാധിച്ചത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു. സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്കോര്‍ ചെയ്തു.
പക്ഷേ വൈകാതെ തന്നെ ബ്രസീലിന്റെ ഗോളുമെത്തി. കളിയുടെ 32-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. പിന്നീട് ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു. സ്വിറ്റ്സർലൻഡിനെതിരായ ഖത്തറിന്റെ ആദ്യ മത്സരത്തിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ തഹ്സിന്റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാൽ നിർണായകമായ മത്സരത്തിൽ കോച്ച് ജുലെൻ ലോപ്റ്റേഗി പരിചയസമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോൾ തഹ്സിന് പുറത്തിരിക്കേണ്ടി വന്നു.
കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ ദേശീയ ടീമിലെത്തിയത്. ഖത്തറിന്റെ അണ്ടർ-16, അണ്ടർ-17, അണ്ടർ-19 ടീമുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഈ യുവതാരം.
Sports
ന്യൂജേഴ്സി: ഫിഫ ലോകകപ്പ് പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ആദ്യ പകുതിയിൽ സമനില പിടിച്ച് ബ്രസീൽ (1-1). ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്റെ ഗോളാണ് കാനറികളെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന മൊറോക്കോ 21-ാം മിനിറ്റിൽ ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോൾ നേടി. അലിസൺ ബെക്കറെ മറികടന്ന് ഇസ്മായിൽ സൈബാരി ആണ് മൊറോയ്ക്കക്കായി വലകുലുക്കിയത്.
മൊറോക്കോയുടെ ആക്രമണത്തിന് മുന്നിൽ ബ്രസീൽ പ്രതിരോധം പതറുന്നതിനിടെയാണ് 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മാസ്മരിക ഗോൾ. ബോക്സിനുള്ളിൽ ലഭിച്ച പന്ത് അതിമനോഹരമായ ഒരു ഫിനിഷിംഗിലൂടെ താരം മൊറോക്കോ ഗോൾകീപ്പർ ബോണോയെ കാഴ്ചക്കാരനാക്കി വലയുടെ മുകളിലെ കോണിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നിൽക്കുകയാണ്. കാർലോ ആൻസലോട്ടിയുടെ കീഴിലിറങ്ങുന്ന ബ്രസീലിന് മധ്യനിരയിലെ പിഴവുകൾ രണ്ടാം പകുതിയിൽ തിരുത്തേണ്ടതുണ്ട്.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെതിരെ സ്വിറ്റ്സർലൻഡിന് മിന്നും തുടക്കം. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലെവിസ് സ്റ്റേഡിയം) സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്റ്റാർ സ്ട്രൈക്കർ ബ്രീൽ എംബോളോ.
കളി തുടങ്ങി 15-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സ്വിസ് താരം റെമോ ഫ്രൂലറെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യം റഫറിക്ക് സംശയമുണ്ടായിരുന്നെങ്കിലും, വിആർ പരിശോധനയ്ക്ക് ശേഷം റഫറി സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
സമ്മർദഘട്ടത്തിലും പതറാതെ കിക്കെടുത്ത എംബോളോ, ഖത്തർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരത്തിൽ സ്വിറ്റ്സർലൻഡ് നിലവിൽ 1-0 ന് മുന്നിലാണ്. ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കം കുറിക്കാൻ സ്വിസ് പടയ്ക്കായി.
District News
മാവേലിക്കര: ലോകകപ്പ് ഫുട്ബോളിന് ആവേശം പകർന്ന് മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുതുപിലക്കാട് ലിവർപൂൾ ടർഫിൽ നടന്ന ടൂർണമെന്റ് കടമ്പനാട് ജില്ലാ വികാരി ഫാ.ഡോ. ഏബ്രഹാം തലോത്തിൽ ഉദ്ഘാടനം ചെയ്തു. എംസിവൈഎം ഭദ്രാസന പ്രസിഡന്റ് രഞ്ജു രാജു അധ്യക്ഷത വഹിച്ചു.
എംസിവൈഎം മാവേലിക്കര ഭദ്രാസന ഡയറക്ടർ ഫാ. ജോസഫ് തെക്കേവീട്ടിൽ ആമുഖസന്ദേശം നൽകി. ഫാ. കാലേബ് ചെറുവള്ളിൽ, ഫാ. തോമസ് നാലുതെങ്ങുങ്കൽ, ഭദ്രാസന അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാമുവേൽ വെട്ടുകുഴിയിൽ, ഫാ. ജോഷ്വാ തെക്കേടത്ത്, ഫാ. ജോസഫ് പടിപ്പുര, കുര്യൻ ചാക്കോ, ഭദ്രാസന ട്രഷറർ സാന്റോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽനിന്നുള്ള എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
Sports
സെബി മാളിയേക്കല്‍1994ലെ ലോകകപ്പാണ് ഇന്ത്യന്‍ മുന്‍ താരവും അണ്ടര്‍ 14, 17, 19 ഇന്ത്യന്‍ വനിതാ ടീമുകളുടെ മുന്‍ ഹെഡ് കോച്ചും ഇപ്പോഴത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ ഡോ. പി.വി. പ്രിയയുടെ ഓര്‍മകളില്‍ ഒളിമങ്ങാതെ നില്‍ക്കുന്നത്.
പ്രിയയുടെ വാക്കുകളിലേക്ക്:“ഞാന്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് 1990ലെ ലോകകപ്പ്. അന്ന് വീട്ടില്‍ ടിവി ഉണ്ട്. അച്ഛനാണെങ്കില്‍ ഫുട്ബോളിനോടു വല്ലാത്ത ആവേശമായിരുന്നു. അച്ഛനും മാമന്മാരും അവരുടെ കൂട്ടുകാരും എല്ലാം ചേര്‍ന്നിരുന്നാണ് കളികാണല്‍. അന്ന് അവരോടൊപ്പം ഇരുന്ന് ഞാനും കളി കണ്ടിട്ടുണ്ട്.
പക്ഷേ, ഓര്‍മയില്‍ തങ്ങിനില്ക്കുന്നത് റോബര്‍ട്ടോ ബാജിയോയുടെ 94ലെ വേള്‍ഡ് കപ്പാണ്”.ബാജിയോയുടെ പെനാല്‍റ്റി“അന്നത്തെ ഇറ്റലി ടീം എന്റെ ഫേവറിറ്റ് ആയിരുന്നു. പ്രത്യേകിച്ച് റോബര്‍ട്ടോ ബാജിയോ. അദ്ദേഹത്തിന്റെ ബന്ധു സഹോദരന് ഡിനോ ബാജിയോ മധ്യനിര താരമായി ടീമില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവച്ചിരുന്നു. റോബര്‍ട്ടോ ബാജിയോ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോളേ നേടിയുള്ളൂവെങ്കിലും പ്രീക്വാര്‍ട്ടറില്‍ രണ്ടു ഗോളടിച്ച് ഇറ്റലിയെ രക്ഷിച്ചു.
ക്വാര്‍ട്ടറിലും സെമിയിലും യഥാക്രമം സ്പെയിനും ബള്‍ഗേറിയയ്ക്കും എതിരേ ഓരോ ഗോളുകള്‍ നേടി. പക്ഷേ, ബ്രസീലുമായുള്ള ഫൈനല്‍... അതിന്നും മറക്കാനാവുന്നില്ല. നിശ്ചിതസമയത്തും അധികസമയത്തും ഗോള്‍ പിറന്നില്ല. ടൈബ്രേക്കറില്‍ അവസാന കിക്ക് എടുത്ത ബാജിയോയ്ക്ക് പിഴച്ചു; പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു.
നായകന്‍തന്നെ വില്ലനായിമാറി. വല്ലാത്തൊരു സങ്കടമായിരുന്നു ആ രാത്രി”.റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും“ഞാന്‍ കണ്ട ബ്രസീലിയന്‍ ഫുട്ബോളില്‍ പകരം വയ്ക്കാനാവാത്ത കളിക്കാരാണ് റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും. റൊണാള്‍ഡോ ഗോള്‍വേട്ടക്കാരനായ കൊലയാളി സ്ട്രൈക്കര്‍ ആയിരുന്നെങ്കില്‍ റൊണാള്‍ഡീഞ്ഞോ പന്തുമായി മായാജാലം തീര്‍ക്കുന്ന മാന്ത്രിക കലാകാരനായിരുന്നു.
പുതിയ കാലത്താണെങ്കില്‍ പോര്‍ച്ചുഗല്‍ നായകന് റൊണാള്‍ഡോയും അര്‍ജന്റീന നായകന് മെസിയും. ഫുട്ബോളിനുവേണ്ടി കഷ്ടപ്പെട്ട കളിക്കാരനാണ് റോണോ. അങ്ങേയറ്റം അഗ്രസീവ്. മെസിയുടെ കാലിബര്‍ വേറൊരു ലെവലാണ്. ഇത്രയും ഗെയിം റീഡിംഗ് ഉള്ള ഒരു കളിക്കാരന് ലോകത്തില്ല. അതുകൊണ്ടാണ് ഗോള്‍ മാത്രമല്ല ഇത്രമാത്രം അസിസ്റ്റുകളും നേടാന്‍ അദ്ദേഹത്തിനു കഴിയുന്നത്”.ഇത്തവണ കളി കൂടുതല്‍ സുന്ദരം“ഫുട്ബോള്‍ സാധാരണക്കാരന്റെ കളിയാണ്; ലോകകപ്പ് എന്നാല്‍ വമ്പന്‍ ആഘോഷവും.
ഫുട്ബോള്‍ ഒരു കലയാണ്. കാണികള്‍ക്ക് പരമാവധി ആസ്വദിക്കാനാവുംവിധം അതിനെ അണിയിച്ചൊരുക്കുകയാണ് ഫിഫ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പല നൂതനാവിഷ്കാരങ്ങളും ഇത്തവണ വരുത്തിയിട്ടുണ്ട്. പന്തിന്റെ പ്രത്യേകത കണ്ടല്ലോ. അതുപോലെ കളി കുറച്ചുകൂടി സ്പീഡ് ആകും”.സ്ത്രീകള്‍ക്കും ആവേശം“നമ്മുടെ നാട്ടില്‍ ഫുട്ബോള്‍ കാണുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കളി, ടീം, കളിക്കാര്‍ എന്നിവയെല്ലാം ബോധ്യമുണ്ട്.
സോഷ്യല്‍ മീഡിയ അതിന് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പെണ്‍കുട്ടികളുടെ ലീഗ് വന്നതോടെ കളിക്കാനുള്ള കുട്ടികളുടെ എണ്ണവുംകൂടി. ഇപ്പോഴത്തെ ഇന്ത്യന്‍ വനിത ടീം വലിയ പ്രതീക്ഷ നല്കുന്നു. ഇത്തവണ നാം ഏഷ്യന്‍ കപ്പ് കളിച്ചില്ലേ. സമീപഭാവിയില്‍ത്തന്നെ നാം ഒളിമ്പിക്സിനും വനിതാ ലോകകപ്പിനും യോഗ്യത നേടും”- ഡോ. പ്രിയ പ്രത്യാശിച്ചു. (അവസാനിച്ചു)
Sports
ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം.
കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്റെ ഏക ഗോൾ നേടിയത്.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0.
ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം.
പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു. ഇൻ ബൂം ഹ്വാംഗിന്റെ അസിസ്റ്റിൽനിന്നെത്തിയ പന്ത് തകർപ്പനൊരു ഇടംകാലൻ ഷോട്ടിലൂടെ ഹ്യൂൻ ഗ്യൂ വലയിലേക്ക് പായിച്ചു. സ്കോർ 1-2.
തിരിച്ചടിക്കാൻ ചെക്ക് പട കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറിയ പ്രതിരോധക്കോട്ട കെട്ടിയതോടെ അവർ പരാജയം മണത്തു.
District News
മലപ്പുറം: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് മലപ്പുറത്തെ കളി ആരാധകർ. പ്രായഭേദമന്യേ ഫുട്ബോൾ പ്രേമികൾ മത്സരങ്ങൾ സംഘടിപ്പിച്ചും ഷൂട്ടൗട്ട് നടത്തിയും ലോകകപ്പിനെ നെഞ്ചേറ്റുകയാണ്. വിവിധയിടങ്ങളിൽ സ്കൂൾ തലത്തിൽ ഫുട്ബോൾ മേളകൾ സംഘടിപ്പിച്ചു.
നെൻമേനി: ലോകകപ്പ് പ്രമാണിച്ച് നെൻമേനി വിദ്യാജ്യോതി യുപി സ്കൂൾ ടീം ഫാൻസുകളുടെ ഷൂട്ടൗട്ട് മത്സരം നടത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ച അതത് ജഴ്സികളണിഞ്ഞാണ് വിദ്യാർഥികൾ മത്സരിച്ചത്.
ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച് ടീം ഫ്രാൻസ് വിദ്യാജ്യോതി യുപിഎസ് വേൾഡ് കപ്പ് ഫുട്ബോൾ ജേതാക്കളായി.വിവിധ ടീമുകളുടെ ജഴ്സികളണിഞ്ഞുള്ള പരേഡും ഫോട്ടോ സെഷനും ഇതോടൊപ്പം നടന്നു. പ്രധാനാധ്യാപിക ഷൈനി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സിബി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷൈജി ടീച്ചർ, മറ്റ് അധ്യാപകർ നേതൃത്വം നൽകി.
വണ്ടൂർ: വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂളിൽ ലോകകപ്പിനെ വരവേറ്റ് വിദ്യാർഥികൾ. കിക്കോഫ് പ്രിൻസിപ്പൽ മായ നിഷാന്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ്, സീനിയർ അസിസ്റ്റന്റ് ഹൈദരലി പുന്നപ്പാല, സ്റ്റാഫ് സെക്രട്ടറി അജ്മൽ കോയ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. രതി എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ വി. ഷാനവാസ്, എം. വിനോദ്, പ്രശാന്ത്, പി. റിയാസ്, ഡോ. ഇ.കെ. റഷീദ്, പി. സക്കറിയ തുടങ്ങിയവർ നേതൃത്വം നൽകി. ഷൂട്ടൗട്ട് മത്സരം പിടിഎ പ്രസിഡന്റ് ഇ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാന്റിന്റെ അകന്പടിയോടെ ഫുട്ബോൾ ഫാൻസിന്റെ റാലിയും നടന്നു. വരുംദിവസങ്ങളിൽ ഫുട്ബോൾ മാച്ച്, പ്രവചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.
എടക്കര: ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് തണ്ണിക്കടവ് എയുപി സ്കൂളിൽ വിദ്യാർഥികളുടെ ആനന്ദ നൃത്തം. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വിവിധ ടീമുകളുടെ ജഴ്സി അണിഞ്ഞ് കുട്ടി ആരാധകർ മൈതാനത്ത് ആവേശപൂർവം നൃത്തം ചെയ്തു. കളിക്കാരുടെ ചിത്രങ്ങളുമായി വിദ്യാർഥികൾ ലോകകപ്പിന് ആവേശകരമായ വരവേൽപ്പ് നൽകുകയായിരുന്നു.
വിവിധ ടീമുകളായി തിരിഞ്ഞുള്ള ഷൂട്ടൗട്ട് മത്സരത്തിൽ പോർച്ചുഗൽ ജേതാക്കളായി. വിജയികൾക്ക് ലോകകപ്പിന്റെ മാതൃക സ്കൂൾ അധികൃതർ സമ്മാനിച്ചു. സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപകൻ ജെ.കെ. ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് കണ്‍വീനർ വി.എം. നിഖിൽ, ക്ലബ് സെക്രട്ടറി കെ. അംജദ് കെ.എച്ച്. സിദീഖ്, ഹാമിദ് ഹുസൈൻ, കെ. ജാബിർ, കെ.കെ. റിയാസ്, സി. അർഷദ്, പി. ആഷിഖ്, കെ.എ. നസ്രിൻ, പി. രാധിക, ടി.പി. സുരയ്യ എന്നിവർ നേതൃത്വം നൽകി.
Sports
മെക്സിക്കോ സിറ്റി: 23-ാമത് ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഷക്കീറയും ബർണ ബോയിയും ചേർന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്' ആദ്യമായി തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നത്.
ജെ ബാൽവിൻ, മാനാ, ബെലിൻഡ, ടൈല തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ അണിനിരന്നു. മെക്സിക്കോയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Sports
മെക്സിക്കോ സിറ്റി: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഫറി ഉയർന്നത് മൂന്ന് റെഡ് കാർഡുകൾ. 23-ാമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ആസ്റ്റക്ക സ്റ്റേഡിയത്തിൽ മൂന്ന് റെഡ് കാർഡുകൾ ഉയർന്നത്. പെലെയും മാറഡോണയും ലോകകപ്പ് ഉയർത്തിയ മണ്ണിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ചരിത്ര സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസുമാണ് റെഡ് കാർഡ് കണ്ടത്.
മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിനാണ് 50-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെ റഫറി റെഡ് കാർഡുയർത്തിയത്. മെക്സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡുയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 84-ാം മിനിറ്റിൽ അൽവരാഡോയ്ക്കെതിരായ ഫൗളിന് തെംബ സാനെയ്ക്ക് റെഡ് കാർഡ്. ഇതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
ഇഞ്ചുറി ടൈമിലേക്ക് കളി കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരേ പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്സിക്കോ താരം സെസാർ മൊണ്ടെസിനും റെഡ് കാർഡ് കിട്ടിയത്. അതിനിടെ മൂന്ന് വ്യത്യസ്ത ഫുട്ബോൾ ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന റിക്കാർഡ് ആസ്റ്റക്ക സ്റ്റേഡിയത്തിന് സ്വന്തമായി.